District News
ആളൂർ: സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ 2001 എസ്എസ്എൽസി ബാച്ചിലെ പൂർവവിദ്യാർഥികളും അധ്യാപകരും 25 വർഷങ്ങൾക്കുശേഷം "തിരികെ 2026' എന്ന പേരിൽ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതി സംഗമം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മിസ്ട്രസുമാരായ സിസ്റ്റർ റോസ്മി, സിസ്റ്റർ അംബുജ എന്നിവർ മുഖ്യാതിഥികളായി. സംഘാടക സമിതി അംഗം ഐശ്വര്യ, വിദ്യാർഥി പ്രതിനിധി ഷഫിൻ ബാബു, കെ.എൻ. അൻസിൽ എന്നിവർ പ്രസംഗിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ 1974 -76 പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം അരുവിത്തുറ കോളജ് സെമിനാർ ഹാളിൽ നടന്നു. കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യാതിഥിയായി.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രഫ. തോമസ് വി. അലപ്പാട്ട്, പൂർവവിദ്യാർഥികളായ മുൻ പിഎസ്സി അംഗം പ്രഫ. ലോപ്പസ് മാത്യു, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി, പി.എസ്. സെബാസ്റ്റ്യൻ, സുനിൽ കുമാർ, രാമചന്ദ്രൻ നായർ തുടങ്ങിയവർ പൂർവവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രായത്തെയും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് 56 പൂർവവിദ്യാർഥികൾ ചടങ്ങിനെത്തി. തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും സ്നേഹവിരുന്നിൽ പങ്കുചേർന്നും അവർ കൂടിച്ചേരൽ അവിസ്മരണീയമാക്കി.
NRI
ഹൂസ്റ്റൺ: കേരളത്തിലെ ആദ്യ കലാലയമായ കോട്ടയം സിഎംഎസ് കോളജിന്റെ പൂർവവിദ്യാർഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുംമ്നി സംഗമം സൗഹൃദത്തിന്റെയും ഓർമകളുടെയും മനോഹര വേദിയായി മാറി.
ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്റ് തോമസ് ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് സിഎംഎസ് കോളജ് അലുംമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.
റവ. ദീബു എബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഎംഎസ് കോളജിന്റെ മുൻ പ്രിൻസിപ്പൾ പ്രഫ. ഡോ. റോയ് സാം ഡാനിയേൽ മുഖ്യാതിഥിയായി പങ്കെടുത്തു.
സിഎംഎസ് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ മുൻ പ്രഫസറായ പ്രഫ. സക്കറിയ ഉമ്മൻ സ്വാഗതം ആശംസിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ 1974 - 76 ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമം ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ പൂർവ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
NRI
ബെഡ്ഫോർഡ്: ശതാബ്ദി നിറവിൽ നിൽക്കുന്ന കേരളത്തിലെ പ്രശസ്ത കലാലയമായ ചങ്ങനാശേരി സെന്റ് ബെർക്മാൻസ് കോളജിലും പ്രശസ്തമായ ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ ആദ്യ ഔദ്യോഗിക സംഗമം ബെഡ്ഫോർഡിലെ മാർസ്റ്റൻ മോർട്ടൻ വില്ലേജ് ഹാളിൽ നടന്നു.
കോളജുകളുടെ പേട്രനും ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായ മാർ തോമസ് തറയിൽ സംഗമം ഉത്ഘാടനം ചെയ്തു. ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ റവ.ഫാ. ഫിലിപ്പ് പന്തമാക്കൽ, ജോമോൻ മാമ്മൂട്ടിൽ, ഫെബി കൊട്ടാരം എന്നിവർ സംസാരിച്ചു.
NRI
ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളജുകളിലൊന്നുമായ സെന്റ് ബെർക്മാൻസ് കോളജിന്റെയും (എസ്ബി) അസംപ്ഷൻ കോളജിന്റെയും സംയുക്ത അലുമ്നി സമ്മേളനവും ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷൻ മാർ തോമസ് തറയിലിന് ഊഷ്മള സ്വീകരണവും ഇന്ന് വൈകുന്നേരം നാല് മുതൽ ഏഴ് വരെ ബെഡ്ഫോർഡിന് സമീപമുള്ള മാർസ്റ്റൺ മോർട്ടെയ്ൻ വില്ലേജ് ഹാളിൽ വിപുലമായി നടക്കും.
കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും ചരിത്രപരമായി ഏറെ പ്രാധാന്യവുമുള്ളതുമായ എസ്ബി, അസംപ്ഷൻ കോളജുകളുടെ സംയുക്ത അലുമ്നി സമ്മേളനത്തിൽ പ്രത്യുത കലാലയങ്ങളുടെ രക്ഷാധികാരിയും ചങ്ങനാശേരി അതിരൂപതയുടെ ആർച്ച്ബിഷപുമായ മാർ തോമസ് തറയിൽ പങ്ക് ചേരുന്നതാണ്.
തോമസ് പിതാവിന് അലുമ്നി സമ്മേളനത്തിൽ വച്ച് ഉജ്വല വരവേൽപ്പ് നല്കുമെന്നും പിതാവിന്റെ മഹനീയ സാന്നിധ്യം സമ്മേളനത്തിൽ ഏറെ സന്തോഷവും അഭിമാനവും ആവേശവും പകരുമെന്നും സംഘാടകർ പറഞ്ഞു.
അലുമ്നി സമ്മേളനത്തിൽ പങ്കുചേരുവാനായി ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പൂർവവിദ്യാർഥികളെയും അവരുടെ കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നുവെന്നും സമ്മേളന വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും സംഘാടകർ അറിയിച്ചു.
വേദി: Marston Moretaine Village Hall, Bedford Road, Marston Moretaine, Bedford MK43 0LD.
NRI
ലണ്ടൻ: ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശേരി എസ്ബി കോളജിലും ചങ്ങനാശേരി അസംപ്ഷൻ കോളജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യുകെയിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ യുകെ സംഗമം സംഘടിപ്പിക്കുന്നു.
മേയ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ബെഡ്ഫോർഡിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷനും എസ്ബി അസംപ്ഷൻ കോളജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും.
യുകെയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.
എസ്ബി, അസംപ്ഷൻ കോളജുകളിലെ പൂർവവിദ്യാർഥികളായിരുന്ന യുകെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ, ബാച്ച്, പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
NRI
ദുബായി: യുഎഇയിലെ ആദ്യകാല അലുംനികളിലൊന്നായ ചങ്ങനാശേരി എസ്ബി കോളജ് അലുംനിക്കൊപ്പം ചങ്ങനാശേരി അസംപ്ഷൻ കോളജിലെ പൂർവവിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി എസ്ബി - അസംപ്ഷൻ സംയുക്ത അലുംനി യുഎഇ ചാപ്റ്റർ രൂപവത്കരിച്ചു.
ചങ്ങനാശേരി എസ്ബി കോളജിലെ പൂർവ വിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പുമായ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. എസ്ബി - അസംപ്ഷൻ സംയുക്ത അലുംനി യുഎഇ ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ചു.
അലുംനി ലോഗോ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ഉപദേഷ്ടാക്കളായ ജോ കാവാലം, ബിജു ഡൊമിനിക് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തി.
എസ്ബി കോളജ് മുൻ പ്രിൻസിപ്പാൾ ഫാ.ഡോ. ടോം കുന്നുംപുറം, ഫാ. ജിജോ മാറാട്ടുകളം, എസ്ബി കോളജ് പൂർവവിദ്യാർഥിയും കേരളത്തിലെ മുൻ ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു. മാർ തോമസ് തറയിലിനെ ട്രഷറർ ജോസഫ് കളത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
അലുംനി ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും മാർ തോമസ് തറയിൽ പൂക്കൾ നൽകി അനുമോദിച്ചു. ആദ്യകാല ഭാരവാഹികളെ ആർച്ച്ബിഷപ് ആദരിച്ചു. സജിത്ത് ഗോപി, ബെറ്റി ജെയിംസ് എന്നിവർ ചേർന്ന് മാർ തോമസ് തറയിലിന് ഉപഹാരം നൽകി.
വൈസ് പ്രസിഡന്റ് മഞ്ജു തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി മാത്യു ജോൺസ് മാമൂട്ടിൽ നന്ദിയും പറഞ്ഞു. ജൂലി പോൾ അവതാരകയായിരുന്നു. അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിന് ഗീതി സെബിൻ നേതൃത്വം നൽകി.
സെക്രട്ടറി ലിജി മോൾ ബിനു, ജോ. സെക്രട്ടറി ബെറ്റി ജെയിംസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
NRI
ദുബായി: യുഎഇയിലെ ആദ്യകാല അലുംമ്നികളിലൊന്നായ എസ്ബി കോളേജ് അലുംമ്നിക്കൊപ്പം
അസംപ്ഷൻ കോളജ് പൂർവ വിദ്യാർഥികളെ കൂട്ടിച്ചേർത്ത് എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നി രൂപവത്കരിക്കുന്നു.
ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് അജ്മാനിൽ നടക്കുന്ന അംഗങ്ങളുടെ പൊതുയോഗത്തിൽ എസ്ബി കോളജ് പൂർവവിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പുമായമാർ തോമസ് തറയിൽ എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നി 2. 0 രൂപവത്കരണ പ്രഖ്യാപനം നടത്തും.
അലുംമ്നി ലോഗോ ആർച്ച്ബിഷപ്പ് പ്രകാശനം ചെയ്യും. പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തും.
എസ്ബി കോളജ് മുൻ പ്രിൻസിപ്പാൾ ഫാ.ഡോ. ടോം കുന്നുംപുറം, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിക്കും. 1986ലാണ് യുഎഇയിൽ എസ്ബി കോളേജ് അലുംമ്നി രൂപവത്കരിച്ചത്.
അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്: ബെൻസി വർഗീസ്, ജനറൽ സെക്രട്ടറി: മാത്യു ജോൺസ് മാമ്മൂട്ടിൽ, ട്രഷറർ: ജോസഫ് കളത്തിൽ, വൈസ് പ്രസിഡന്റുമാർ: സജിത്ത് ഗോപി, മഞ്ജു തോംസൺ പൗവത്തിൽ, സെക്രട്ടറി: ലിജി മോൾ ബിനു, ജോയിന്റ് സെക്രട്ടറിമാർ: ബെറ്റി ജെയിംസ്, ഡോ. ഷീബ ജോജോ എന്നിവരെ തെരഞ്ഞെടുത്തു.
ജോർജ് മീനത്തേക്കോണിൽ, ഗീതി സെബിൻ, ജൂലി പോൾ,തോമസ് ജോർജ് കറുകയിൽ, നിറ്റിൽ കോയിപ്പള്ളി, റോയ് റാഫേൽ, മഡോണ ജെയിംസ്, ലിജി ബിജു, ബിജു ഡൊമിനിക്, ജോ കാവാലം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന യുഎഇയിലുള്ള പൂർവ വിദ്യാർഥികൾ മാത്യു ജോൺസ് മാമ്മൂട്ടിൽ (+971 55 282 9389), മഞ്ജു തോംസൺ പൗവത്തിൽ (+971 50 549 2187) എന്നിവരുമായി ബന്ധപ്പെടുക.
NRI
ഷിക്കാഗോ: ചങ്ങനാശേരി സെന്റ് ബെർക്ക്മെൻസ്, അസംപ്ഷൻ കോളജുകളിൽ ഉന്നതവിദ്യാഭ്യാസം ചെയ്ത് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ പൂർവവിദ്യാർഥികളുടെ പ്രഥമ ദേശീയ കൺവൻഷൻ 2026 ജൂലൈ ഒമ്പതിന് ഷിക്കാഗോയിൽ നടക്കും.
ദേശീയതലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കൺവൻഷനിൽ, യുഎസിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠിച്ച എസ്ബി, അസംപ്ഷൻ അലുംമ്നികൾ കുടുംബസമേതം പങ്കെടുക്കും.
രാവിലെ ഒമ്പതിന് ഷിക്കാഗോ സീറോമലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ എസ്ബി കോളജിന്റെ പൂർവവിദ്യാർഥിയും വത്തിക്കാനിൽ മതാന്തരസംവാദ ഡിക്കസ്റ്ററി പ്രീഫെക്റ്റുമായ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ (രക്ഷാധികാരി) മുഖ്യപ്രഭാഷണം നടത്തും. എസ്ബി കോളജ് പ്രിൻസിപ്പൽ റവ.ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ (മുൻ പ്രിൻസിപ്പൽ) എന്നിവർ അതിഥികളായി പങ്കെടുക്കും.
District News
തൃശൂർ: സെന്റ് തോമസ് കോളജിലെ ഗ്ലോബൽ അലുമ്നി മീറ്റ് 2025 നവംബർ ഒന്നിന് രാത്രി ഏഴിനു നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ഈ വർഷമാരംഭിക്കുന്ന സ്റ്റാർസ് യുകെ, ആഫ്രിക്ക, ബംഗളൂരു ചാപ്റ്ററുകളുടെ ഔപചാരിക ഉദ്ഘാടനം ഹൊസൂർ ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ നിർവഹിക്കും.
സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത്, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, സ്റ്റാർസ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, പൂർവവിദ്യാർഥികളായ പിന്നണിഗായകൻ അനൂപ് ശങ്കർ, എഴുത്തുകാരൻ പ്രഫ.വി.ജി. തന്പി, ഫിലിം ജൂറി അംഗം വിജയരാജമല്ലിക, പൂർവവിദ്യാർഥിസംഘടന സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, സി.വി. അജി, പ്രോഗ്രാം കമ്മിറ്റി ജനറൽ കണ്വീനർ കെ.ഡി. വർഗീസ്, വിവിധ ചാപ്റ്ററുകളുടെ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. ഇന്ത്യയിലും പുറത്തുമുള്ള ആയിരക്കണക്കിനു പൂർവവിദ്യാർഥികൾ ഓണ്ലൈനിൽ മീറ്റിംഗിന്റെ ഭാഗമാകും.
NRI
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അലുമ്നി പ്രസിഡന്റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ ഉദ്ഘാടനകർമം നിർവഹിച്ചു.
മുഖ്യ രക്ഷാധികാരി വി.ജെ. തോമസ്, കൺവീനർ കെ.ആർ. ഷിബു, വൈസ് പ്രസിഡന്റ് സെബി സി. എബ്രഹാം, സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ്, ജോയിന്റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ്, വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിച്ചു.
പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ആറന്മുള വള്ളപ്പാട്ട്, നാടൻ പാട്ട്, സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു.